Today: 21 Dec 2024 GMT   Tell Your Friend
Advertisements
രത്തന്‍ ടാറ്റ അന്തരിച്ചു
Photo #1 - India - Otta Nottathil - rathan_tata_died
മുംബൈ: ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റ അന്തരിച്ചു; 86 വയസ്. വിടവാങ്ങിയത് രാജ്യത്ത് കാര്‍ നിര്‍മാണ രംഗത്ത് വിപ്ളവം സൃഷ്ടിച്ച വ്യവസായി.ഇത്തന്‍ ടാറ്റയുടെ കാഴ്ചപ്പാടും വിനയവും അനുകമ്പയും വ്യവസായങ്ങളെയും ജീവിതത്തെയും ഒരുപോലെ മാറ്റിമറിച്ചു. അദ്ദേഹത്തിന്റെ പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും. ഒരിക്കല്‍ അദ്ദേഹം പറഞ്ഞതുപോലെ, ""നിങ്ങള്‍ക്ക് വേഗത്തില്‍ നടക്കണമെങ്കില്‍, ഒറ്റയ്ക്ക് നടക്കുക. നിനക്ക് ദൂരെ നടക്കണമെങ്കില്‍ ഒരുമിച്ച് നടക്കണം. അദ്ദേഹം എപ്പോഴും തന്റെ തത്ത്വങ്ങളില്‍ ഉറച്ചുനില്‍ക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ്.

ഭാരതത്തിന്റെ വ്യവസായ ഭീഷ്മാചാര്യര്‍ എന്നു വിശേഷിപ്പിയ്ക്കാവുന്ന ടാറ്റ ഉപ്പു തൊട്ട് സോഫ്റ്റ്വെയര്‍ വരെ, ഉടുപ്പു തൊട്ട് വിമാനവും ആഡംബര കാറുകളും വരെ ഉണ്ടാക്കി. ടാറ്റാ ഗ്രൂപ്പ് മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ആറ് ഭൂഖണ്ഡങ്ങളിലായി 100 ലേറെ രാജ്യങ്ങളിലും സാന്നിധ്യം. ടാറ്റാ ഗ്രൂപ്പ് എന്ന ഇന്ത്യയിലെ ഏറ്റവും വമ്പന്‍ ബിസിനസ് സാമ്രാജ്യത്തെ ഈ മികവുകളിലേക്ക് ഉയര്‍ത്തിയതിന് പിന്നിലെ സുപ്രധാന വ്യക്തി രത്തന്‍ ടാറ്റയായിരുന്നു.

രാജ്യാന്തരതലത്തില്‍ കെമിക്കല്‍, വാഹനം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നിങ്ങനെ ഏത് രംഗത്തും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ എന്നും മുന്‍നിരയിലുള്ള പ്രസ്ഥാനവുമാണ് ടാറ്റാ ഗ്രൂപ്പ്. 1991ല്‍ ജഹാംഗീര്‍ രത്തന്‍ജി ദാദോഭോയ് ടാറ്റ എന്ന ജെ.ആര്‍.ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റാ ഗ്രൂപ്പിന്റെ അഞ്ചാമത്തെ മുഖമായി ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റി.

2000 ല്‍ പത്മഭൂഷണും 2008 ല്‍ പത്മവിഭൂഷണും ലഭിച്ചു. 2012 ഡിസംബറിലാണ് അദ്ദേഹം ടാറ്റ സണ്‍സ് ചെയര്‍മാന്‍ പദവിയൊഴിഞ്ഞത്.
2017 ജനുവരിയില്‍ എന്‍.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയര്‍മാനായി.

നവല്‍ ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി 1937 ഡിസംബര്‍ 28നു ജനനം. അവിവാഹിതന്‍.10,000 കോടി ഡോളര്‍ (ഏകദേശം 6.6 ലക്ഷം കോടി രൂപ) വിറ്റുവരവുള്ള കമ്പനിയായി ടാറ്റയെ വളര്‍ത്തി. വരുമാനം 40 ഇരട്ടി വര്‍ധിച്ചു; ലാഭം 50 ഇരട്ടിയും ആയി. രത്തന്‍ ടാറ്റ പടിയിറങ്ങുമ്പോഴേക്കും ടാറ്റ സ്റ്റീല്‍ ലോകത്തെ 10 വലിയ ഉരുക്കുനിര്‍മാണ കമ്പനികളിലൊന്നായി മാറി. ടാറ്റ മോട്ടോഴ്സ് വാണിജ്യവാഹന വിപണിയില്‍ ലോകത്തെ 5 കമ്പനികളിലൊന്ന്. ടാറ്റ ഗ്ളോബല്‍ ബവ്റിജസ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയാണ്.ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ രൂപപ്പെടുത്തിയ കാര്‍ ആയി ടാറ്റ ഇന്‍ഡിക്ക പുറത്തിറക്കിയതും ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ആയി നാനോ പുറത്തിറക്കിയതും സ്വച്ഛ് എന്ന പേരില്‍ സാധാരണക്കാര്‍ക്കു താങ്ങാവുന്ന വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ പുറത്തിറക്കിയതും ജനപ്രിയ നേട്ടങ്ങളാണ്.

അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.
- dated 09 Oct 2024


Comments:
Keywords: India - Otta Nottathil - rathan_tata_died India - Otta Nottathil - rathan_tata_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
mullaperiyar_prolife_apostolate
മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം അടിസ്ഥാനരഹിതം: പ്രൊ ലൈഫ് അപ്പോസ്ഥലറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
k_jayakumar_kendra_sahithya_academy_award_2024
കെ. ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
smuggle_gold_air_india_cabin_crew_passenger_arrested
ഒരു കോടിയിലധികം വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവും യാത്രക്കാരനും അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
expatriates_day_december_18
അന്താരാഷ്ട്ര പ്രവാസി ദിനാചരണം ഡിസംബര്‍ 18ന് കോഴിക്കോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
norka_attestation_online
നോര്‍ക്ക അറ്റസ്റ്റേഷന്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യും
തുടര്‍ന്നു വായിക്കുക
airseva_portal_issue_india
എയര്‍സേവ പോര്‍ട്ടല്‍ പ്രശ്നം പരിഹരിച്ചു
തുടര്‍ന്നു വായിക്കുക
oet_ielts_german_norka
ഒഇടി, ഐഇഎല്‍ടിഎസ്, ജര്‍മന്‍ ഭാഷ കുറഞ്ഞ നിരക്കില്‍ പഠിക്കാന്‍ നോര്‍ക്ക അവസരമൊരുക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us